Today: 01 Jul 2025 GMT   Tell Your Friend
Advertisements
ഇന്ത്യക്കെതിരേ പുതിയ ദക്ഷിണേഷ്യന്‍ സഖ്യത്തിനു നീക്കം
Photo #1 - India - Otta Nottathil - anti_india_alliance_move
ഇന്ത്യക്കെതിരേ ദക്ഷിണേഷ്യന്‍ പുതിയ സഖ്യം രൂപീകരിക്കാന്‍ ചൈനയുടെയും പാക്കിസ്ഥാന്‍റെയും നീക്കം. സാര്‍ക് ഇപ്പോള്‍ പഴയതുപോലെ സജീവമല്ലാത്ത സാഹചര്യത്തില്‍ ദക്ഷിണേഷ്യയിലെയും സമീപ മേഖലകളിലെയും രാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനാണ് ചൈനയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.

ചൈനയെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും നീക്കത്തില്‍ സജീവമാണ്. ജൂണ്‍ 19ന് ചൈനയിലെ കുന്മിങ്ങില്‍ നടന്ന യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തതായി പാക്കിസ്ഥാന്‍ പത്രമായ എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

2016ല്‍ ഉണ്ടായ ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇസ്ളാമാബാദില്‍ നടത്തിയ സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ളാദേശ് എന്നിവരും പിന്‍വാങ്ങിയതോടെ ഉച്ചകോടി റദ്ദാക്കപ്പെട്ടു. ഇതോടെ സാര്‍ക് എന്ന സംഘടനയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി.

അതേസമയം, പുതിയ ദക്ഷിണേഷ്യന്‍ കൂട്ടായ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായി സ്ഥിരീകരിക്കാന്‍ ബംഗ്ളാദേശ് തയാറായിട്ടില്ല. കുന്മിങ് യോഗം രാഷ്ട്രീയ യോഗമല്ല, ഔദ്യോഗിക ചര്‍ച്ച മാത്രമായിരുന്നു എന്നാണ് ബംഗ്ളാദേശ് വിദേശകാര്യ ഉപദേഷ്ടാവ് പറയുന്നത്. ചൈനയും പാക്കിസ്ഥാനും പുതിയ കൂട്ടായ്മ ആവശ്യമാണെന്ന നിലപാടിലാണ്.

ചൈനയുടെ നീക്കം നേരിടാന്‍ ഇന്ത്യ ബിംസ്റെറക്ക്, ബിബിഐഎന്‍ കൂട്ടായ്മകളെ ശക്തിപ്പെടുത്താനും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കാനും നീക്കങ്ങള്‍ ആരംഭിച്ചു.

ജപ്പാനുമായും അമെരിക്കയുമായും ചേര്‍ന്ന ക്വാഡ് നയത്തിലൂടെ വികസന പദ്ധതികള്‍ക്കും കണക്റ്റിവിറ്റിക്കുമായി ഇന്ത്യ പരിശ്രമിക്കുന്നു. ഭീകരവാദത്തെ ചെറുക്കാനും ഇതിനു വേണ്ടിയുള്ള ഏകീകൃത നീക്കങ്ങള്‍ക്കുമുള്ള അടിയന്തര പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നടത്തുന്നത്.

പാക്കിസ്ഥാന്‍ ~ ചൈന അച്ചുതണ്ടിന്‍റെ നേതൃത്വത്തിലുള്ള പുതിയ കൂട്ടായ്മ ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും വികസന താത്പര്യങ്ങള്‍ക്കും ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സാര്‍ക് പോലുള്ള സംഘടനകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ലക്ഷ്യമാക്കുന്നതാണ്. അതിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പുതിയ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
- dated 01 Jul 2025


Comments:
Keywords: India - Otta Nottathil - anti_india_alliance_move India - Otta Nottathil - anti_india_alliance_move,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us